ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ആഞ്ജനേയോത്സവവും ഗരുഡ മഹാപുരാണ സത്രവും

Tuesday 29 March 2016 8:06 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് വീരഹനുമാന്‍ സന്നിധിയില്‍ ആഞ്ജനേയോത്സവവും ശ്രീ ഗരുഡ മഹാപുരാണ സപ്താഹസത്രവും ഏപ്രില്‍ 16 മുതല്‍ 22 വരെ നടക്കും. ഏപ്രില്‍ 15ന് വൈകിട്ട് 6.30 ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി ഗ്രന്ഥ സമര്‍പ്പണം നിര്‍വഹിക്കും. പള്ളിക്കല്‍ സുനില്‍ ആണ് യജ്ഞാചാര്യന്‍. നാല് അടി പീഠത്തില്‍ ഗദാധാരിയായ 18 അടി ഉയരമുള്ള അനുഗ്രഹമൂര്‍ത്തി ഭാവത്തിലുള്ള ആജ്ഞനേയ പ്രതിഷ്ഠ ഇവിടുത്തെ പ്രത്യേകതയാണ്. സഹസ്രനാമാര്‍ച്ചന, ഗരുഡപുരാണ സപ്താഹ സത്രം എന്നിവയ്ക്ക് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.ഏപ്രില്‍ 16 മുതല്‍ 22 വരെ എല്ലാ ദിവസവും ഗരുഡപുരാണ പാരായണവും, വിശേഷാല്‍ പൂജകള്‍, അഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, പ്രസാദമൂട്ട് ഹനുമദ് പുരാണ പ്രഭാക്ഷണം എന്നിവ നടക്കും. ഭക്തജനങ്ങള്‍ക്കു വേണ്ടി പ്രത്യേകം കെഎസ്ആര്‍ടിസി യാത്രാ സൗകര്യം, ഭക്ഷണം, ആംബുലന്‍സ്, സൗജന്യ ചികിത്സ തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.