അമ്പലപ്പുഴ: സമീപവാസിയായ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് പത്താം വാര്‍ഡില്‍ കാക്കാഴം മണ്ണാത്തിപ്പറമ്പില് അനില്‍കുമാറിനെ (43)യാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ ഇയാള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തുകയും പെണ്‍കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ അറസ്റ്റുചെയ്തത്. അനില്‍കുമാറിനെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: