കൊല്‍ക്കത്ത: സൂപ്പര്‍താരം രജനീകാന്തിനെക്കുറിച്ച് അറിയാന്‍ വിക്കിപീഡിയയും ഇന്റര്‍നെറ്റും അനിവാര്യമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ രജനിയെക്കുറിച്ച് അറിയാന്‍ പുതിയ വെബ്സൈറ്റ് വരുന്നു. www.allaboutrajani.com എന്ന വെബ്സൈറ്റ് ലോഗോണ്‍ ചെയ്താല്‍ രജനിയെപ്പറ്റി ഇനി എന്തും അറിയാം.
കൊല്‍ക്കത്തയിലെ വെബ്ചുട്നിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്ബകാഷ് സിംഗാണ് ഈ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. രജനികാന്ത് സാധാരണ മനുഷ്യനല്ല. ഈ വെബ്സൈറ്റും അതുപോലെ സാധാരണമല്ല എന്ന സന്ദേശവും സൈറ്റ് അഡ്രസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ കാണാന്‍ സാധിക്കും. ഈ വെബ്സൈറ്റിലേക്ക് കടക്കാനുള്ള ഏകവഴി നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന് വിഛേദിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ഷന് പുനഃസ്ഥാപിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് എറര്‍ മെസേജ് ലഭിക്കും. വീണ്ടും പേജ് കാണണമെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന് വിഛേദിക്കൂ എന്ന സന്ദേശവും ഇതോടൊപ്പം ലഭിക്കും. രജനികാന്ത് സിനിമകളില്‍ ചെയ്യുന്ന അമാനുഷിക സ്റ്റണ്ട് രംഗങ്ങളെ പോലെയാണ് ഈ വെബ്സൈറ്റെന്നും സിംഗ് പറയുന്നു.
ഇന്റനെറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വെബ്സൈറ്റുകൂടിയാകും ഇതെന്നും പറയുന്നു. വെബ്സൈറ്റിന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ നിന്ന് അപ്രതീക്ഷിത പ്രതികരണമാണ് ലഭിക്കുന്നതെന്നും സിംഗ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: