കൊച്ചി: മന്ത്രി പികെ ജയലക്ഷ്മിക്കെതിരായ തെരഞ്ഞടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി. 2011 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെ.പി ജീവനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വ്യാജ സത്യവാങ്മൂലം സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതിനെതിരായി മന്ത്രി പികെ ജയലക്ഷ്മി നല്കിയ ഹര്‍ജിയെ തുടര്‍ന്നു മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതോടൊപ്പം ഹര്‍ജിക്കാരന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ച് തീര്‍പ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന് പാലിച്ചില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: