തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് സ്കറിയാതോമസ് വിഭാഗവും പിളര്‍പ്പിലേക്ക്. സുരേന്ദ്രന് പിള്ളക്ക് തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതോടെയാണ് സ്കറിയാ തോമസ് വിഭാഗം പിളര്‍പ്പിലേക്ക് നീങ്ങുന്നത്. പാര്‍ട്ടി ചെയര്‍മാനെതിരെ സുരേന്ദ്രന്‍പിള്ള ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി. കടുത്തുരുത്തി സീറ്റ് സുരക്ഷിതമല്ലെന്നാണ് സുരേന്ദ്രന്‍പിള്ളയുടെ അഭിപ്രായം. മൂന്ന് സീറ്റില്‍ നിന്നും ഒരു സീറ്റാക്കി കുറച്ചു. എന്നിട്ടും ജയിക്കാന്‍ തക്ക സുരക്ഷിത സീറ്റ് പാര്‍ട്ടി ചെയര്മാന് നല്‍കിയില്ല.
ഇടതുമുന്നിണിയോട് വീണ്ടും പരാതിപ്പെടുമെന്നും ഇല്ലെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. എന്നാല്‍ സുരേന്ദ്രന് പിള്ളക്ക് ഇതു പറയാന്‍ എന്ത് അവകാശം എന്ന് സക്റിയാതോമസ് പ്രതികരിച്ചു. ഇതോടെ ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രുക്ഷമായി. സക്റിയാ തോമസ് സ്വന്തം സീറ്റ് തരപ്പെടുത്തുകയായിരുന്നുവെന്ന് സുരേന്ദ്രന് പിള്ള പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: