കുമളി: ടൗണില്‍ വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവുമായി മൂന്ന് പേര് പിടികൂടി. എറണാകുളം പുത്തന്‍കുരിശ് വലിയനല്ലൂര് വീട്ടില്‍ രോഹിത്ത്(21), ചെരിങ്ങേലില് വീട്ടില്‍ സന്തോഷ്കുമാര്‍(23), ചാത്താരിക്കര ചേന്നാട്ട്പറമ്പില് വിനായക്(22) എന്നിവരാണ് പിടിയിലായത്. കുമളി മൂന്നാര്‍ റോഡില്‍ വാഹന പരിശോധന നടത്തവെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും വാഗണാര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട് എറണാകുളം ഭാഗത്ത് കഞ്ചാവിന്റെ മൊത്തവിതരണക്കാരാണ് ഇവര്‍ വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി. കെ, പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി. ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി, രവി വി, അനീഷ് ടി. എ, ഷനേജ് കെ, ജോബി തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പ്രതികള്‍ക്ക് കഞ്ചാവ് നല്കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: