ചങ്ങനാശ്ശേരി: മഞ്ചാടിക്കര, വട്ടപ്പള്ളി ബോട്ടുജെട്ടി എന്നീ വഴികളിലുള്ള തെരുവു വിളക്കുകള്‍ നിരന്തരമായി സാമൂഹ്യവിരുദ്ധരായ ആളുകള്‍ നശിപ്പിക്കുന്നതായി പരാതി. നഗരസഭയുടെ 32-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് നിരന്തരമായി സംഭവം അരങ്ങേറുന്നത്. വാര്‍ഡു കൗണ്‍സിലര്‍ ബി. രമാദേവി, കെഎസ്ഇബി അദികൃതര്ക്കും പോലീസിലും പരാതി സമര്‍പ്പിച്ചു. വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ് മുന്‍കൈ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: