സെറീന, റഡ്വാന്‍സ്‌ക, മുറെ പുറത്ത്

Tuesday 29 March 2016 10:24 pm IST

മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍നിര താരങ്ങള്‍ക്ക് തോല്‍വി. വനിതകളില്‍ ഒന്നാം നമ്പര്‍ സെറീന വില്യംസ്, രണ്ടാം നമ്പര്‍ അഗ്നീസ്‌ക റഡ്വാന്‍സ്‌ക, പുരുഷന്മാരില്‍ ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറെ എന്നിവര്‍ക്കാണ് അപ്രതീക്ഷിത തോല്‍വി പിണഞ്ഞത്. റഷ്യന്‍ താരം സ്വെറ്റ്‌ലാന കുസ്‌നെട്‌സോവയാണ് നാലാം റൗണ്ടില്‍ സെറീനയെ വീഴ്ത്തിയത്, സ്‌കോര്‍: 6-7, 6-1, 6-2. മത്സരത്തില്‍ 13 എയ്‌സുകളും 43 വിന്നറുകളും പായിച്ചെങ്കിലും 55 മനപൂര്‍വമല്ലാത്ത പിഴവുകള്‍ വരുത്തിയതാണ് സെറീനയ്ക്ക് തിരിച്ചടിയായത്. തോല്‍വിയോടെ സെറീനയുടെ ഈ വര്‍ഷത്തെ കിരീട വരള്‍ച്ച തുടരുന്നു. ഇരുപതാം റാങ്കിലുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടിമിയ ബാക്‌സിന്‍സ്‌കിയാണ് റഡ്വാന്‍സ്‌കയെ ഞെട്ടിച്ചത്, സ്‌കോര്‍: 2-6, 6-4, 6-2. പുരുഷന്മാരുടെ നാലാം റൗണ്ടില്‍ ലോക ഇരുപത്തിയെട്ടാം നമ്പര്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോടാണ് മുറെ കീഴടങ്ങിയത്, സ്‌കോര്‍: 6-7, 6-4, 6-3.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.