സ്മാര്‍ട്ട് കാര്‍ഡ് വിതരണം

Tuesday 29 March 2016 10:26 pm IST

കണ്ണൂര്‍: ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് 2014-15 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കിയതും അക്ഷയ കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്തതുമായ കോട്ടയം, പിണറായി പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡ് നല്‍കുന്നു. ഗുണഭോക്താക്കള്‍ നിശ്ചിത തീയ്യതികളില്‍ റേഷന്‍കാര്‍ഡ് സഹിതം അതാത് കേന്ദ്രങ്ങളില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണുമായി ബന്ധപ്പെടേണ്ടതാണ്. കോട്ടയം -മാര്‍ച്ച് 30- കിണവക്കല്‍ തുടര്‍വിദ്യാകേന്ദ്രം, കോട്ടയം പഞ്ചായത്ത് ഹാള്‍, കൂവപ്പാടി വായനശാല, 31 ന് ആറാംമൈല്‍ തുടര്‍വിദ്യാകേന്ദ്രം, കോട്ടയം പഞ്ചായത്ത് ഹാള്‍, കൃഷി ഓഫീസ്, കോട്ടയം അങ്ങാടി, പിണറായി: ഏപ്രില്‍ 1 - ഓലായിക്കര ദേശസ്‌നേഹ വായനശാല, പാനുണ്ട യു പി സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍ എരുവട്ടി, 2 ന് കോഴൂര്‍ യു പി സ്‌കൂള്‍ കാപ്പുമ്മല്‍, ശ്രീനാരായണ വായനശാല പന്തക്കപ്പാറ, പൊതുജന വായനശാല വെണ്ടുട്ടായി, 3 ന് ഗണപതി വിലാസം സ്‌കൂള്‍ കമ്പൗണ്ടര്‍ ഷോപ്പ്, കിഴക്കുഭാഗം സ്‌കൂള്‍, ആര്‍സി അമല ബേസിക് യു പി സ്‌കൂള്‍ ഓലയമ്പലം, 4 ന് ചേരിക്കല്‍ വായനശാല, പൊതുജന വായനശാല ചെക്കികുനിപ്പാലം, പാറപ്രം എകെജി വായനശാല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.