ന്യൂദല്‍ഹി: ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഓസ്ട്രേലിയ്ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് ഒന്നാമതുണ്ടായിരുന്ന ഓസീസിന്റെ ആരോണ്‍ ഫിഞ്ചിനെ മറികടന്ന് മുന്നില്‍ക്കയറാന്‍ വിരാടിനെ തുണച്ചത്. ടീമുകളില്‍ ഇന്ത്യ ഒന്നാമത് തുടരുന്നു.
ലോകകപ്പ് തുടങ്ങുമ്പോള്‍ ഫിഞ്ചിനേക്കാള്‍ 24 പോയിന്റ് പിന്നിലായിരുന്ന വിരാട,് 68 പോയിന്റിന്റെ മൂന്‍തൂക്കം നേടിയാണ് മുന്നില്‍ക്കയറിയത്. ലോകകപ്പിലെ നാല് കളികളില്‍ 92 ശരാശരിയില്‍ 184 റണ്‍സ് നേടി ഇന്ത്യന്‍ ടെസ്റ്റ് നായകന്. സ്ട്രൈക്ക് റേറ്റ് 132. ബൗളര്‍മാരില്‍ വെസ്റ്റിന്‍ഡീസിന്റെ സാമുവല്‍ ബദ്രീ ഒന്നാമതെത്തി. ഒന്നാമതായിരുന്ന ഇന്ത്യയുടെ ആര്. അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബദ്രീ മുന്നില്‍ക്കയറിയത്. ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ ആറു വിക്കറ്റ് നേടി ബദ്രീ. അശ്വിനാകട്ടെ നാല് വിക്കറ്റ്. ടീം റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് രണ്ടാമതും, വെസ്റ്റിന്‍ഡീസ് മൂന്നാതും തുടരുന്നു. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: