നേതാജി: അന്വേഷണത്തിന് ഇന്ദിര വിസമ്മതിച്ചു

Tuesday 29 March 2016 10:32 pm IST

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം സംബന്ധിച്ച് പുതിയ അന്വേഷണം നടത്താനുള്ള ആവശ്യം ഇന്ദിരാഗാന്ധി നിരസിച്ചു. ഇന്നലെ കേന്ദ്രം പുറത്തുവിട്ട 50 രേഖകളിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. 1968ഫെബ്രുവരിയില്‍ നിരവധി എംപിമാര്‍ ലോക്‌സഭയില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. (ചോദ്യ നമ്പര്‍ 1408) പുതിയ അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നായിരുന്നു ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ മറുപടി. 1945ലുണ്ടായ വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടുവെന്നാണ് 1956ല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പുതിയ കാര്യങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ പുതിയ അന്വേഷണം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. എംപിമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.