കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ഗിരീഷ് ബാബു ഇന്നലെ രാവിലെ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കുംകുറിച്ചു. പനങ്കാവ് മാതാഅമൃതാന്ദമയി മഠത്തിലെത്തി മഠം കണ്ണൂര്‍-കാസര്‍ഗോഡ് മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരിയെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ്, ജനറല്‍ സെക്രട്ടറി കെ.പ്രശോഭ്, എ.കെ.ശശീന്ദ്രന്, ഡോ.വി.വി..ചന്ദ്രന് തുടങ്ങി വിവിധ സംഘപരിവാര്‍ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: