കണ്ണൂര്‍: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ആചാര്യന് എം.ആര്.രാജേഷിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 3 ന് വൈകുന്നേരം 4.30 ന് കോഴിക്കോട് കടപ്പുറത്ത് പ്രജ്ഞാനം ബ്രഹ്മ എന്ന പേരില്‍ പരിപാടി നടക്കുമെന്ന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എം.ആര്.രാജേഷില്‍ നിന്നും വേദം അഭ്യസിച്ച ഒന്നര ലക്ഷത്തോളം പേര് ചടങ്ങില്‍ സംബന്ധിക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്നും 2500 പേരെ പങ്കെടുപ്പിക്കും. വേദം പഠിക്കുകയും പഠിപ്പിക്കുകയും വൈദികമായ ആചരണങ്ങല് അനുഷ്ഠിക്കുകയും ചെയ്യുക എന്നത് എല്ലാ മനുഷ്യരുടേയും ജന്മാവകാശമാണ് എന്ന പ്രഖ്യാപനം പരിപാടിയില്‍ വെച്ച് നടക്കും. പ്രജ്ഞാനം ബ്രഹ്മ പരിപാടിയോടനുബന്ധിച്ച് മറ്റ് വിവിധ പരിപാടികളും നടക്കും. വേദം പഠിച്ച 2500 സ്ത്രീകള്‍ വേദിയില്‍ ഋഗ്വേദ യജുര്‍വ്വേദ തന്ത്രങ്ങള്‍ ചൊല്ലും. പാരമ്പര്യ രീതിയില്‍ വൈദിക വിദ്യാഭ്യാസം സിദ്ധിച്ച ധന്യ ഷിനോജെന്ന സ്ത്രീ ചടങ്ങില്‍ വെച്ചൈ്വദിക പുരോഹിതയായി അഭിഷിക്തയാകും. 3ന് വൈകുന്നേരം 4 മണിക്ക് കാശ്യാപാശ്രമത്തില് നിന്നും കടപ്പുറത്തേക്ക് ഘോഷയാത്ര നടക്കും. ഹിന്ദുസ്ഥാനി സംഗീത കച്ചേരി,തുടര്‍ന്ന് കലാമണ്ഡലം രതീഷ്ഭാസിന്റെ മിഴാവില്‍ തായമ്പക എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വി.ശശി,ബാബു ഊരാളുങ്കല്‍, പി.വി.രമേശന്, രാജഗോപാല്‍, വി.പി.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: