തലശ്ശേരി: ധര്‍മ്മടത്ത് പ്രവര്‍ത്തിക്കുന്ന ജേസീ സ്പെഷ്യല്‍ സ്കൂളിന്റെ 34-ാം വാര്‍ഷികം ആഘോഷിച്ചു. ജേസീ ടെലിച്ചറി പ്രസിഡണ്ട് ഒ.കെ.രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രീജ, അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ പ്രസിഡണ്ട് ഡോ.സുരേഷ് കുമാര്‍ , സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശോഭന തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ജേസീ സൊസൈറ്റി പ്രസിഡണ്ട് ഡോ.എം.സി.മോഹന്‍ സ്വാഗതവും സെക്രട്ടറി ടി.കെ.രജീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: