കാടാച്ചറി: കാടാച്ചിറ അരയാല്‍ത്തറ വിഷുമഹോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാങ്ങിയ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസര്‍ കാടാച്ചിറ ഗ്രാമോദയ വായനശാല പ്രതിനിധി പി.വി.പ്രഭാകരന് നല്‍കിക്കൊണ്ട് കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരിധരന് നാടിനായി സമര്‍പ്പിച്ചു. ചടങ്ങില്‍ വിഷുമഹോത്സവ കമ്മറ്റി പ്രസിഡണ്ട് കാടാച്ചിറ ബാബു അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.വി.സാവിത്രി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ.കെ.അശോകന്, ഒ.രാമകൃഷ്ണന്, നന്തോത്ത് രവീന്ദ്രന്, കെ.കെ.ബാലകൃഷ്ണന്, സി.എച്ച്.ഖാലിദ്, കെ.കെ.അനീഷ്, പി.വി.പ്രഭാകരന്, എം.രാമചന്ദ്രന് വൈദ്യര്, തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.ശ്രീജിത്ത് സ്വാഗതവും, ജനറല്‍ സെക്രട്ടറി കച്ചിപ്രത്ത് രാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: