തലശ്ശേരി: കരിയാട് നമ്പ്യാര്‍സ് യു.പി.സ്കൂള്‍ നവതിയാഘോഷം നാളെ വൈകുന്നേരം 6 മണിക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍മാങ്ങാട് മുഖ്യാതിഥിയായിരിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷ പരിപാടി നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഗാനസന്ധ്യയും മണ്ടന്‍ രാജാവ് എന്ന നാടകവും ഉണ്ടായിരിക്കും. വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 1ന് വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്ത്യങ്ങള്‍ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ഇ.കെ.മനോജ്, ഡോ.എം.കെ.മധുസൂദനന്, എം.എ.കരീം, ഹമീദ് കരിയാട്, വി.സന്തോഷ്, പി.ജാഫര്‍, എന്‍സിആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: