ന്യൂദല്‍ഹി: ആസാമില്‍ ബിജെപി എജിപി, ബിപിഎഫ് സഖ്യം അധികാരത്തില്‍ വരുമെന്ന് എബിപി ന്യൂസ് നീല്‍സണ്‍ അഭിപ്രായ സര്‍വ്വേ. സഖ്യത്തിന് 78 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.കോണ്‍ഗ്രസ് 36 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എയുഡിഎഫ് പത്തു സീറ്റുകള്‍ നേടുമെന്നും അഭിപ്രായ സര്‍വ്വേയില്‍ പറയുന്നു.
കോണ്‍ഗ്രസ് സഖ്യത്തിന് 34ശതമാനം വോട്ടേ ലഭിക്കൂ. ബിജെപിസഖ്യത്തിന് 44 ശതമാനം വോട്ടാകും ലഭിക്കുക. 22 ശതമാനം പേരും ഗൊഗോയി ഭരണം മോശമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നു.ഗൊഗോയി വളരെ മോശം മുഖ്യമന്ത്രിയായിരുന്നുവെന്ന് നാലു ശതമാനം പേര് തുറന്നടിക്കുന്നു. 40 ശതമാനം പേരാണ് മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍വ്വാനന്ദ് സോനോവാള്‍ ജനകീയ നേതാവാണെന്ന് 29 ശതമാനം പേരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: