പത്തനാപുരം: നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഭീമന് രഘു ചേര്‍ത്തല കണിച്ചുകുളങ്ങരയെത്തി എസ്എന്‍ ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. സന്ദര്‍ശനം സൗഹാര്ദപൂര്ണ്ണമായിരുന്നു. ക്രൈസ്തവ മുസ്ലിം സാമുദായിക നേതാക്കന്മാരെയും അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കുമെന്ന് ഭീമന് രഘു അറിയിച്ചു. ബിജെപി നിയോജ കമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, ജനറല്‍സെക്രട്ടറി വില്ലൂര്‍ സന്തോഷ്, യുവമോര്‍ച്ച ജില്ല സെക്രട്ടറി കൃഷ്ണകുമാര്‍, ജയപ്രകാശ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പെരുന്നയിലെത്തി എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായരെയും ഭീമന്‍രഘു സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: