ഉള്ള്യേരി: ഉത്സവാന്തരീക്ഷത്തില്‍ സേവാഭാരതി ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി. പുത്തഞ്ചേരിയിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ നൂറുകണക്കിന് വീടുകളില്‍ ജൈവപച്ചക്കറി കൃഷി ചെയ്യുന്നത്.
ചെയ്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന മണ്ണും മനസ്സും വീണ്ടെടുക്കാന്‍ എന്ന സന്ദേശവുമായി ആരംഭിച്ച ജൈവഗ്രാമം പ്രൊജക്ടിന്റെ ഭാഗമായാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പച്ചക്കറികൃഷിക്ക് നേതൃത്വം നല്‍കുന്നത്. കൃഷി ചെയ്യുന്നതിനായുള്ള ഗ്രോബാഗുകള്‍, വളം, ജലം, കാര്‍ഷിക അറിവുകള്‍ എന്നിവ സേവാഭാരതിയാണ് ലഭ്യമാക്കുന്നത്. ഗംഗ, യമുന, നിള, പമ്പ എന്ന ക്ലസ്റ്ററുകളിലായി 300 ലധികം പേര് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.
ജൈവ പച്ചക്കറി വിളവെടുപ്പ് ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഷാജകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജൈവ കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ പ്രശാന്ത് കുമാര്‍ കൊങ്ങന്നൂരിനെ ചടങ്ങില്‍ ആദരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി എം.വി. മോഹനന് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.എം. ശിവദാസന്‍, എം.കെ. പ്രദീപന്, അഴകത്ത് സോമന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. റിജി തയങ്ങോട്ട് സ്വാഗതവും സജീവന് കൊട്ടാരത്തില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: