കണ്ണൂര്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലയിലെ വിവിധ സ്പോര്‍ട്സ് അസോസിയേഷനുകളുമായി സഹകരിച്ച് 19 കായിക ഇനങ്ങളില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 16 മുതല്‍ 30 വരെ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലുമായാണ് ക്യാമ്പ് നടക്കുക. 8- 16 വയസ്സിനിടയിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്യാമ്പ്. റൈഫിള്‍ ഷൂട്ടിങ്, റെസ്ലിങ്, ഫുട്ബോള്‍, ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ജുഡോ, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ചെസ്സ്, ബോക്സിങ്, കളരിപയറ്റ്, റോളര്‍ സ്ക്കേറ്റിങ്, കബഡി, വുഷു, ആര്‍ച്ചറി, നെറ്റ്ബോള്‍, സ്വിമ്മിങ്, ബോള്‍ ബാഡ്മിന്റണ്‍, ടെന്നീസ് എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 0497 2700485 എ്ന്ന നമ്പറില്‍ ബന്ധപ്പെടുക. പത്രസമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനും ജില്ലാ കലക്ടറുമായ പി. ബാലകിരണ്‍, പി.ഷാഹിന്‍, ഡോ.പി.കെ.ജഗനാഥന്, ടി.പ്രഭാകരന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: