റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തില്‍ ഏഴു സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ മോക്ഫാല് ഗ്രാമത്തിലായിരുന്നു സംഭവം.
സിആര്‍പിഎഫിന്റെ 230-ാം ബറ്റാലിയന് സഞ്ചരിച്ച വാഹനം കുഴിബോംബിനു മുകളില്‍കയറി പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. 230 ബറ്റാലിയനിലെ സി.ആര്.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: