ആലപ്പുഴ: ബിജെപി മെഡിക്കല്‍ സെല്‍ ജില്ലാ കണ്വന്ഷന് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ബിജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കണ്‍വീനര്‍ ഡോ. രവികുമാര്‍ കല്യാണിശേരി അദ്ധ്യക്ഷത വഹിക്കും.
നൂറോളം ഡോക്ടര്‍മാരും അംഗീകൃത നേഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ ജീവനക്കാരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സമ്മേളനത്തെത്തുടര്‍ന്ന് പൊതുജനാരോഗ്യവും കേന്ദ്രസര്‍ക്കാരും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: