ശുഭാനന്ദ ദര്‍ശനം

Wednesday 30 March 2016 8:32 pm IST

ഗുരു ശിഷ്യ ബന്ധം ഗുണങ്ങള്‍ മുഴുവന്‍ മനസ്സിലാക്കിയാല്‍ പിന്നെ അറിവു തന്നെയാണ്. പരമാത്മാവിനും ജീവാത്മാവിനും മദ്ധ്യേയാണ് ജ്ഞാനം സ്ഥിതിചെയ്യുന്നത്. പരമാത്മാവില്‍ നിന്നും ജ്ഞാനമാണ് ഏതറിവിനേയും ജീവാത്മാവില്‍ കൊടുക്കുന്നത്. തന്നിമിത്തം ജീവാത്മാവ് പരമാത്മാവില്‍ നിന്നും കിട്ടുന്ന അറിവിനെ അനുസരിച്ചു കര്‍മ്മങ്ങള്‍ തുടരുന്നു. ജീവാത്മാവില്‍ നിന്നും അപേക്ഷകളെ പരമാത്മാവില്‍ എത്തിക്കുന്നതും തിരിയെ കൊണ്ടു വന്നു വേണ്ടതായ വിധം അറിയിക്കുന്നതും തന്നിമിത്തം ബന്ധപ്പെടുത്തി ഒന്നാക്കിത്തീര്‍ക്കുന്നതും ഈ ജ്ഞാനമാകുന്നു. ഇതാണു ഗുരുശിഷ്യബന്ധം. സ്ത്രീ പുരുഷബന്ധവും ഇതുതന്നെയാണ്. ഇടയ്ക്കുള്ള മഹാമായയെ മാറ്റി ജീവാത്മാ പരമാത്മാബന്ധം ഉറപ്പിക്കുന്നത് ഈ ജ്ഞാനത്തിനു മാത്രമേ കഴികയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.