വേദിയൊരുങ്ങുന്നത് അപൂര്‍വ്വ ആചാര്യ സംഗമത്തിന്

Wednesday 30 March 2016 8:44 pm IST

കോഴിക്കോട:് ഏപ്രില്‍ ആറിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാസംഗമം അപൂര്‍വ്വ സംഗമത്തിനാണ് വേദിയാകുന്നത്. ഭാരതത്തിലെ പ്രമുഖ സന്ന്യാസാശ്രമങ്ങളിലെ ആചാര്യന്മാര്‍, ഹൈന്ദവ സാംസ്‌കാരിക നേതാക്കള്‍, അറുപതോളം സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തിനായി ഒത്തുചേരുന്നത് ഹൈന്ദവ മുന്നേറ്റത്തിന് പുതിയ നാന്ദികുറിക്കും. മാതാഅമൃതാനന്ദമയി മുതല്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ വരെയുള്ള ആചാര്യന്മാരെ അവഹേളിക്കുന്ന പ്രവണതക്കെതിരായ മുന്നേറ്റമായി സംഗമം മാറും. യോഗ ഗുരു ബാബാ രാംദേവാണ് സംഗമം ഉദ്ഘാടനം ചെയ്യുക. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, കാഞ്ചി കാമകോടി പീഠാധിപതി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതി, തിരുവനന്തപുരം കളരിയില്‍ ധാര്‍മികം ആചാര്യന്‍ സ്വാമി ധര്‍മ്മാനന്ദ ഹനുമദ്ദാസ്, പോണ്ടിച്ചേരി വീരശൈവലിംഗായത്ത് മഠാധിപതി ശിവഗണാന ബലായ മഹാസ്വാമി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, അമൃതാനന്ദമയീമഠം ആചാര്യന്‍ സ്വാമി അമൃതകൃപാനന്ദപുരി, ചിന്മയ മിഷന്‍ കേരളഘടകം തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, സംബോധ് ഫൗണ്ടേഷന്‍ കേരള ഘടകം ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണ മിഷന്‍ കോഴിക്കോട് കേന്ദ്രം ആചാര്യന്‍ സ്വാമി വിനിശ്ചലാനന്ദ, കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മഠാധിപതി സ്വാമി ആപ്തലോകാനന്ദ, കോഴിക്കോട് ശാരദാമഠം ആചാര്യ പ്രവ്രാജിക മാതൃക പ്രാണാ മാതാജി, ചാത്തമംഗലം സ്വാമി ദയാനന്ദാശ്രമം ആചാര്യന്‍ സ്വാമി വിശ്വരൂപാനന്ദ സരസ്വതി, മലാപ്പറമ്പ് രാമാനന്ദാശ്രമം മഠാധിപതി സ്വാമി ബ്രഹ്മാനന്ദ, കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കോഴിക്കോട് മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ചിന്മയ മിഷന്‍ കോഴിക്കോട് കേന്ദ്രം ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദ ചൈതന്യ തുടങ്ങിയ ആചാര്യന്മാരാണ് സംഗമത്തില്‍ പങ്കെടുക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.