ലോട്ടറി ടിക്കറ്റ് തിരുത്തി പണം തട്ടാന്‍ ശ്രമം: പ്രതി പിടിയില്‍

Wednesday 30 March 2016 9:41 pm IST

നെടുങ്കണ്ടം: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കല്ലാര്‍ കരുണാപുരം ചെറുകോവില്‍ അജിത്ത് (27) ആണ് പോലീസ് പിടിയിലായത്. ലോട്ടറിയുടെ നമ്പര്‍ തിരുത്തി 5000 രൂപ തട്ടിയെടുക്കനാണ് പ്രതി ശ്രമിച്ചത്. ചൊവ്വാച്ച വൈകീട്ട് 7 മണിയോടെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എ എം പി ലോട്ടറി ഏജന്‍സീസിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സമ്മാനം അടിച്ചത് ആര്‍ യു 683080 എന്ന നമ്പര്‍ ലോട്ടറിക്കായിരുന്നു. എന്നാല്‍ പ്രതി തന്റെ പക്കലുണ്ടായിരുന്ന ആര്‍ യു 683089 എന്ന ടിക്കറ്റിലെ അവസാന അക്കം തിരുത്തി അത് പൂജ്യമാക്കുകയായിരുന്നു. ബാര്‍കോഡ് പരിശോധനയിലാണ് കടയുടമ തട്ടിപ്പ് മനസ്സിലാക്കുന്നത്. പ്രതിയെ തടഞ്ഞ് വച്ച് പോലിസിന് കൈമാറുകയായിരുന്നു. കോടതി പിന്നീട് പ്രതിയെ ജാമ്യത്തില്‍ വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.