തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഗുണപരമായ പരിവര്‍ത്തനം പ്രഖ്യാപിച്ച് ദേശീയ ജനാധിപത്യസഖ്യത്തിന്റെ (എന്‍ഡിഎ) പ്രഥമ നേതൃസമ്മേളനം. മാറിമാറി ഭരിച്ച ഇരുമുന്നണികളെയും പിന്നിലാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമെന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നുതന്നെയാണ് എന്‍ഡിഎയുടെ നേതൃത്വസമ്മേളനം സൂചന നല്‍കിയത്.
ഇതുവരെ എന്‍ഡിഎയില്‍ ഘടകക്ഷികളായ സംഘടനകള്‍ക്കപ്പുറം കൂടുതല്‍ പ്രസ്ഥാനങ്ങളും ജനങ്ങളും വരുംനാളുകളില്‍ ദേശീയ ജനാധിപത്യസഖ്യത്തിനൊപ്പമെത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹവും അവശ ജനവിഭാഗവും ബി.ജെപി നയിക്കുന്ന സഖ്യത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് നേതൃസമ്മേളനം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃസമ്മേളനം കേന്ദ്രമന്ത്രി ജെ.പി.നദ്ദയാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ യുഡിഎഫ് നേതൃത്വം അഴിമതിയുടെ പര്യായമായി മാറിയപ്പോള്‍ എല്‍ഡിഎഫ് അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുകയാണുണ്ടായതെന്നും ജെ.പി.നദ്ദ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തണമെങ്കില്‍ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്നുസംസാരിച്ച എന്‍ഡിഎ ഘടക കക്ഷിനേതാക്കള്‍ എല്ലാം തന്നെ ദേശീയ ജനാധിപത്യസഖ്യത്തിനനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റത്തിന് നേതൃത്വം നല്കാന് എന്‍ഡിഎയ്ക്ക് ആവുമെന്നും പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, ടി.വി.ബാബു, വൈസ് പ്രസിഡന്റുമാരായ അക്കീരമണ്‍ കാളിദാസ ഭട്ടതിരി, മഞ്ചേരി ഭാസ്കരന്‍നായര്‍,കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, ജെഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ. രാജന് ബാബു, അധ്യക്ഷന്‍ ജി.ആര്.പൊന്നപ്പന്, ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ അഡ്വ.എം.മെഹ്ബൂബ്, സെക്രട്ടറി ജനറല്‍ ജേക്കബ് പീറ്റര്‍, ട്രഷറര്‍ സാബു ജെയ്സണ്‍, സോഷ്യലിസ്റ്റ് ജനതാദള്‍ അധ്യക്ഷന്‍ വി.വി.രാജേന്ദ്രന്,
ജനറല്‍ സെക്രട്ടറി എം.പി.ജോയി, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ഭാരവാഹി കുരുവിള മാത്യൂ, എന്‍ഡിപി സെക്യുലര്‍ അധ്യക്ഷന്‍ വി.പ്രേമാനന്ദന്,ജനറല്‍ സെക്രട്ടറി പി.ആര്.ചന്ദ്രമോഹന്, കേരള വികാസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോസ് ചെമ്പേരി, ഉപാധ്യക്ഷന്‍ പ്രകാശ് കുര്യാക്കോസ്, ആംആദ്മി ഡെമോക്രാറ്റിക് പാര്‍ട്ടി ഭാരവാഹികളായ രവി ഉണ്ണിത്താന്, ടി.ഡി.ബാബുരാജ്, ബിജെപി സഹപ്രഭാരിയും എം.പിയുമായ നളിന്‍കുമാര്‍ കട്ടീല്‍, നേതാക്കളായ ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്,വി.മുരളീധരന്, സി.കെ.പത്മനാഭന്, എ.എന്‍.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: