ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി

Wednesday 30 March 2016 10:25 pm IST

ബ്രസല്‍സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണങ്ങളില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നു

ബ്രസല്‍സ്: ബ്രസല്‍സില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞാഴ്ച ആക്രമണം നടന്ന സ്ഥലത്തെത്തിയ അദ്ദേഹം മെട്രോയ്ക്കു സമീപം ഒരുക്കിയ രക്ഷസാക്ഷി മണ്ഡപത്തിലാണ് പുഷ്പചക്രം അര്‍പ്പിച്ചത്. ആക്രമണങ്ങള്‍ക്കു ശേഷം ബ്രസല്‍സ് സന്ദര്‍ശിക്കുന്ന ആദ്യ ലോകനേതാവാണ് മോദി.

ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രോയിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒരു ഭാരതീയനടക്കം 32 പേരാണ് കൊല്ലപ്പെട്ടത് മുന്നൂറിലേറെ ആളുകള്‍ പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരനായ രാഘവേന്ദ്രന്‍ ഗണേഷിന്റെ സംസ്‌കാരം കഴിഞ്ഞ ദിവസം നടന്നിരുന്നു. തിരിച്ചറിയാന്‍ സാധിക്കാത്തവണ്ണം ചിതറിപ്പോയ മൃതദേഹം ഡിഎന്‍എ ടെസ്റ്റ് വഴിയാണ് തിരിച്ചറിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.