കണ്ണൂര്‍: കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ നാളെ സ്വകാര്യ ബസ്തൊഴിലാളികള്‍ പണിമുടക്ക് നടത്തും. 27ന് അശ്വമേധം എന്ന ബസ്സിലെ ക്ലീനര്‍ എം.ലിജേഷിനെ കോട്ടത്ത് വെച്ച് കാറിലെത്തിയ സംഘം അക്രമിച്ച സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാളെ പണിമുടക്ക് നടത്തുന്നത്. പി.സൂര്യദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ പി.വി.കൃഷ്ണന്, കെ.കെ.ശ്രീജിത്ത്, കെ.ജയരാജന്, എന്‍.മോഹനന്, താവം ബാലകൃഷ്ണന്, അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: