എലിക്കുളം: വേനല്മഴയെത്തുടര്ന്നുണ്ടായ ശക്തമായ കാറ്റില്‍ ആളുറുമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മരങ്ങള്‍ ഒടിഞ്ഞുവീണ് രണ്ടു വീടുകള്‍ക്കു കേടുപാട് സംഭവിച്ചു.
മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലാണ് പ്രദേശത്ത് നാശനഷ്ടമുണ്ടായത്. ആളുറമ്പ് വെട്ടിക്കല്‍ വി.എം. തോമസ്, വെള്ളാപ്പള്ളില്‍ വിജയന് എന്നിവരുടെ വീടുകളുടെ മുകളിലേക്ക് റബര്‍ മരം ഒടിഞ്ഞുവീണു. വീടിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ തകര്‍ന്നു.
നടയില്‍ കൊച്ച്, തോക്കനാട്ട് വക്കച്ചന്, തെക്കേമംഗലത്ത് റ്റി.സി. മാത്യു, തെക്കേല്‍ തങ്കച്ചന്, നടയില്‍ ജോര്‍ജ്കുട്ടി, കുഴിയാത്ത് തങ്കച്ചന് തുടങ്ങിയവരുടെ പുരയിടങ്ങളിലാണ് കൃഷിനാശം സംഭവിച്ചത്. റബര്‍, പ്ലാവ്, തേക്ക് മരങ്ങള്‍ കൂടാതെ വാഴ, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളും കാറ്റില്‍ ഒടിഞ്ഞുവീണു നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: