തമ്പലക്കാട്: കപ്പാട് -തമ്പലക്കാട്-പനമറ്റം-കൂരാലി വഴി ഉഴവൂര്‍ക്ക് പുതിയ സ്വകാര്യ ബസ് സര്‍വീസ് അനുവദിച്ചു.
രാവിലെ എഴിന് കപ്പാടുനിന്നും തമ്പലക്കാട്-പനമറ്റം വഴി പൊന്‍കുന്നത്തിനും, തിരികെ 11.30ന് പൊന്‍കുന്നത്തു നിന്നും കൂരാലി-പനമറ്റം വഴി കപ്പാട്ടേയ്ക്കും, ഉച്ചയ്ക്ക് 12ന് കപ്പാട്ടുനിന്ന് പൊന്‍കുന്നം വഴി ഉഴവൂരിലേയ്ക്കും, ഉച്ചകഴിഞ്ഞ് 2.45ന് ഉഴവൂരില്‍നിന്നും പാലാവഴി പൊന്‍കുന്നത്തും ബസ് എത്തും. വൈകിട്ട് അഞ്ചിന് പൊന്‍കുന്നത്തുനിന്നും കപ്പാട്ടേയ്ക്കും തിരികെ 5.30ന് കപ്പാട്ടുനിന്നും ഉഴവൂരിലേയ്ക്കും, രാത്രി 7.20ന് ഉഴവൂരില്‍ നിന്നും പൊന്കുന്നത്തേയ്ക്കും, തിരികെ രാത്രി ഒന്‍പതിന് പൊന്‍കുന്നത്തു നിന്നും തമ്പലക്കാട്ടേയ്ക്കും സര്‍വീസ് നടത്തും. തമ്പലക്കാട്, പനമറ്റം നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ് സര്‍വ്വീസ് അനുവദിപ്പിച്ച മൂന്നാം വാര്‍ഡംഗം മണി രാജുവിനെ നാട്ടൂകാര്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: