തിരുവനന്തപുരം: 2011 മുതല്‍ എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് പ്രസിഡന്റ് ടി.എ.നാരായണനും ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാറും അറിയിച്ചു.
മരണം, രാജി, വിരമിക്കല്‍ തുടങ്ങിയവ മൂലമുണ്ടായ ഒഴിവുകളിലേക്ക് നിയമനം നേടിയ ആയിരക്കണക്കിന് അധ്യാപകര്‍ പോലും അംഗീകാരം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. അഞ്ചുവര്‍ഷം ഭരിച്ച, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇവരോട് നീതിപുലര്ത്തനായില്ല. ഇനിയും സാങ്കേതിക കാരണങ്ങള്‍ നിരത്തി നിയമനാംഗികാരം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരമല്ലാതെ മറ്റ് വഴികളില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: