തലശ്ശേരി: 2015 ജുലൈ മാസം മുതല്‍ ലഭിക്കേണ്ട സര്‍ക്കസ് പെന്ഷന് വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാറിന്റെയും കണ്ണൂര്‍ എഡിഎമ്മിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് അവശ സര്‍ക്കസ് കലാകാരന്മാരും കുടുംബാംഗങ്ങളും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കസ് എംപ്ലോയീസ് യൂണിയന് ജില്ലാ പ്രസിഡണ്ട് സി.സി.അശോക് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ പ്രഖ്യാപനം ഏപ്രില്‍ 3 ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ റാലിയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.സൂര്യദാസ്, സി.കെ.ലീല, എം.കെ.ഭാസ്കരന്, രവീന്ദ്രന് പനങ്കാവ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: