മട്ടന്നൂര്‍: കൂടാളി കാവുന്താഴ എല്‍പി സ്കൂള്‍ 89-ാം വാര്‍ഷികാഘോഷം കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫല്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.സുനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.പി.പ്രേമരാജന്‍ എന്‍ഡോവ്മെന്റ് വിതരണവും, എസ്എസ്ജി ചെയര്മാന് കെ.പി.ശശീന്ദ്രന് സമ്മാനദാനവും നടത്തി. സ്കൂള്‍ മാനേജര്‍ എം.വി.സുഗുണ കേഷ് അവാര്‍ഡ് വിതരണം ചെയ്തു. എം.വി.ബാലകൃഷ്ണമാരാര്‍, പി.കെ.യശോദ, വി.കെ.അരവിന്ദന്, ടി.എം.പ്രസന്ന, കെ.വി.അമ്പിളി, എം.ലളിത തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന് കെ.കെ.അബ്ദുള്ള സ്വാഗതവും പി.കെ.സതീദേവി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: