കണ്ണൂര്‍: പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിന്റെ 82-ാം വാര്‍ഷികാഘോഷ പരിപാടിയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. വൈകുന്നേരം 5 മണിക്ക് സ്കൂളില്‍ നടക്കുന്ന പരിപാടി കേരള ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശ് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി രജിസ്റ്റാര്‍ ബാലചന്ദ്രന് കീഴോത്ത് മുഖ്യപ്രഭാഷണം നടത്തും. കെ.വി.ലീല, ദീപാ കൃഷ്ണന്, പി.നാരായണന് നായര്‍, വിജയന് മാച്ചേരി, പി.ടി.സുഗുണന് എന്നിവര്‍ സംസാരിക്കും. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ടി.കെ.വസന്ത സമ്മാനദാനം നടത്തും. ഹെഡ്മിസ്ട്രസ് കെ.പി.രാജശ്രീ സ്വാഗതവും യു.കെ.ദിവാകരന് നന്ദിയും പറയും. രാധാവിലാസം യുപി സ്കൂള്‍ മാനേജര്‍ രവീന്ദ്രനാഥ് ചേലേരി ഉപഹാര സമര്‍പ്പണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: