വ്യാജ കുപ്പിവെള്ളം വിപണിയില്‍ വ്യാപകം

Wednesday 30 March 2016 10:48 pm IST

ആലുവ: ചൂട് അസഹനീയമായതോടെ വ്യാജ കുപ്പിവെള്ളം വിപണിയില്‍ വ്യാപകമാകുന്നു. ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുപ്പിവെള്ളം നടന്ന് വില്‍പ്പന നടത്തുന്നവരിലാണ് വ്യാജന്‍ ഏറെയുള്ളത്. പ്രമുഖമായ ചില കുപ്പിവെള്ള കമ്പനികളുടെ പേരിലും വ്യാജന്മാര്‍ ഇറങ്ങുന്നുണ്ട്. കുപ്പിവെള്ളം ഉപയോഗിച്ച ശേഷം കുപ്പി നശിപ്പിച്ചു കളയുവാന്‍ പലരും തയ്യാറാകാത്തതും പ്രശ്‌നമാകുന്നുണ്ട്. ഇത്തരം കുപ്പികള്‍ ശേഖരിച്ച് ഇതിനകത്ത് സാധാരണ വെള്ളം നിറച്ചാണ് തട്ടിപ്പ് നടത്തുന്നത്. സീല്‍ ചെയ്ത് മാത്രമേ കുപ്പി വെള്ളം വില്‍പ്പന നടത്തുവാന് പാടുള്ളൂവെന്നാണ് നിബന്ധന. ഭക്ഷ്യ സുരക്ഷാ വിഭാഗം ഇടയ്ക്കിടെ ചില കടകളിലെത്തി വ്യാജനുണ്ടോയെന്ന് പരീക്ഷിക്കുന്നുണ്ട്. ബാച്ച് നമ്പര്‍, തീയതി തുടങ്ങിയവയെല്ലാം കുപ്പി വെള്ളത്തില്‍ രേഖപ്പെടുത്തണം. ഇതൊന്നും ദാഹിച്ചു വലയുന്നവര്‍ പലപ്പോഴും പരിശോധിക്കാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.