കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി – എന്‍ഐടിയില്‍, രാഗം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് സിനിമ സംവിധായകന് രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടികള്‍ നാളെയാണ് ആരംഭിക്കുക. മൊത്തം ഏഴു ലക്ഷം രൂപയുടെ സമ്മാനമാണ് നല്‍കുക. രാഗത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍, ഫാഷന്‍ ഷോ, സാഹിത്യമേള, ശില്പശാലകള്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമായി നടത്തുന്ന സാഹിത്യമേളയില്‍ സാറാ ജോസഫ്, ടി.പി. രാജീവന്, ഇന്ദുമേനോന് തുടങ്ങിയവര്‍ പങ്കെടുക്കും. അതിര്‍ത്തികളും ദേശീയതയും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രൊഫ. എ.കെ. രാമകൃഷ്ണന്, വി.ടി. ബല്‍റാം എംഎല്‍എ, ബി.ആര്.പി. ഭാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏപ്രില്‍ മൂന്നിന് രാഗം സമാപിക്കും.
സ്റ്റുഡന്റ് കണ്‍വീനര്‍ ശ്യാം കൃഷ്ണന്, ശ്രീജിത്ത് മുരളീധരന്, ഡോ. സന്തോഷ് ജി തമ്പി, സൂരജ് കൃഷ്ണ, ആദിത്യ ആര്. മുരളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: