കൊല്ലം: നഗരത്തില്‍ മോഷണശ്രമത്തിനിടെ രണ്ടുപേര്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. പത്തനാപുരം ഏരൂര്‍ ആലുംചേരിയില്‍ പണ്ടാരക്കോണത്ത് വാഴവിള പുത്തന്‍വീട്ടില്‍ ഷാജി (42), തമിഴ്നാട് അംബാസമുദ്രം പാപ്പന്കുളം വില്ലേജില്‍ നാടാര്‍ തെരുവില്‍ സുബ്രഹ്മണ്യന്(38) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം വടയാറ്റുകോട്ട ഉണിച്ചക്കംവീട് ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ മൂന്നിന് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് എത്തിയതാണെ് ബോദ്ധ്യപ്പെട്ടത്. ഇരുവരും മോഷണകേസുകളില്‍ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എസ്ഐ ആര്.രാജേഷ്കുമാര്‍, എഎസ്ഐമാരായ മുഹമ്മദ് ബഷീര്‍, പത്മരാജന്പിള്ള, ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ബാബുകുമാര്‍, വേണുഗോപാല്‍, ജോസ്പ്രകാശ്, അനന്‍ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: