ലുധിയാന: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ പതിനഞ്ചാം തവണയും കേരളം കിരീടം സ്വന്തമാക്കി. 20 സ്വര്‍ണ്ണവുമായി കേരളം മെഡല്‍പ്പട്ടികയില്‍ ഒന്നാമതാണ്. 175 പോയിന്റാണ് കേരളത്തിന്. 65 പോയിന്റ് നേടിയ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
ഇന്ന് അഞ്ചു സ്വര്‍ണമാണ് കേരളം സ്വന്തമാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സ്നേഹ രാജ് ആലപ്പാട്ട് സ്വര്‍ണം നേടി. സബ്ജൂനിയര് പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ പി.ഒ സയാനയും ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി.നസിമുദ്ദീനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടി.എസ്.ആര്യയും സ്വര്‍ണം നേടി.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ശാലിനി വെള്ളി നേടി. 800 മീറ്ററില്‍ കേരളത്തിന്റെ ജെസി ജോസഫ് സ്വര്‍ണ്ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിജോ മാണി സ്വര്‍ണ്ണം കരസ്ഥമാക്കി. 20 സ്വര്‍ണം, 21 വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ വേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: