ഹൈദരാബാദ്: ആത്മഹത്യ ചെയ്ത വിദ്യാർത്ഥി രോഹിത് വെമുലയുടെ സ്മരണക്കായി സ്ഥാപിച്ച സ്തൂപങ്ങൾ ക്യാമ്പസിനകത്ത് നിന്നും എടുത്തു മാറ്റാന്‍ ഹൈദരാബാദ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ അപ്പാറാവു പൊഡില ആവശ്യപ്പെട്ടു.
ക്യാമ്പസിനകത്ത് ഇത്തരം കീഴ്വഴക്കങ്ങൾ അനുവദിക്കാനാവില്ലെന്നും വി.സി വ്യക്തമാക്കി. എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ഡീനിനോട് സ്തൂപങ്ങള്‍ മാറ്റാന്‍ വി.സി ആവശ്യപ്പെട്ടത്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധവുമായി കൂട്ട അവധിയിൽ പ്രവേശിച്ച അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും വി.സി നിര്‍ദേശിച്ചു.
രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് വി.സി അപ്പാ റാവു ആണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: