കൊൽക്കത്ത: കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈ ഓവർ തകർന്ന് 14 തൊഴിലാളികൾ മരിച്ചു. 28 തൊഴിലാളികൾക്ക് പരിക്കേറ്റു. കൊൽക്കത്തയിലെ ബഡാബസാറിലാണ് അപകടം.
നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. നിരവധി പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
മദ്ധ്യ കൊൽക്കത്തയിലെ തിരക്കേറിയ ഭാഗമാണ് ബഡാ ബസാർ. 150ഓളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: