രാവണന് മൂന്നുവിധത്തിലുള്ള സഭകളെക്കുറിച്ചു പറയുന്നു. ഒരുവിഷയം അവതരിപ്പിക്കുമ്പോള്‍ എനിക്കു സമ്മതം,എനിക്കു സമ്മതം എന്ന് എല്ലാവരും യോജിച്ച് ഏകകണ്ഠായി തീരുമാനിക്കുന്നത് ഉത്തമസഭ. രണ്ടാമത്തേത് ഓരോരുത്തരും അവരവരുടെ അഭിപ്രായം പ്രകടിപ്പിക്കുക. എന്നിട്ട ് ഏകകണ്ഠമായി തീരുമാനത്തിലെത്തുകയും ചെയ്യുന്നത് മധ്യമസഭ. മൂന്നാമത്തെ രീതി വിഷയം അവതരിപ്പിക്കുമ്പോള്‍ എന്നെ എല്ലാവരും അഭിപ്രായം പറയുക.
ഒരാള്‍ പറഞ്ഞതിനെ അടുത്തയാള്‍ എതിര്‍ക്കുക. ചിത്താഭിമാനം നിമിത്തം ഓരോരുത്തരും അവരവരുടെ അഭിപ്രായത്തില്‍ ഉറച്ചുനില്ക്കുക. എന്നിട്ട് ഒരു തീരുമാനവുമെടുക്കാതെ അടിച്ചുപിരിയുക. ഇത് അധമസഭ (ഇന്നത്തെ നമ്മുടെ ജനാധിപത്യസഭകള്പോലെ) ഈ മൂന്നുവിധ സഭയില്‍ രാവണസഭ ഏത്? നാം പറയും ഉത്തമസഭയെന്ന്. അതുശരിയല്ല. രാവണസഭയില്‍ അഭിപ്രായം പറയാം.
എന്നാലതെല്ലാം എങ്ങനെയായിരിക്കണം? രാവണന് അതു സൂചിപ്പിക്കുന്നു. ”ഇവിടെ എന്താണ് എന്റെ ഹിതമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതനുസരിച്ചു തീരുമാനമെടുക്കുക.” അതായത് രാവണസഭയില്‍ അഭിപ്രായം ഒന്നേയുള്ളൂ. തീരുമാനവും ഒന്നേയുള്ളൂ. അത് രാവണന്റെ മാത്രം ഹിതമനുസരിച്ച്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: