ബസുകള്‍ രാത്രികാല സര്‍വീസുകള്‍ മുടക്കുന്നത് ദുരിതമാകുന്നു

Thursday 31 March 2016 7:39 pm IST

തുറവൂര്‍: സ്വകാര്യ ബസുകള്‍ രാത്രികാല സര്‍വീസുകള്‍ മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചേര്‍ത്തല താലൂക്കില്‍ സര്‍വീസ് നടത്തുന്ന ബസുകളാണ് രാത്രിയില്‍ ഓട്ടം മുടക്കി നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. സ്വകാര്യബസുകള്‍ മാത്രം ഓടുന്ന റൂട്ടുകളിലെ യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത്. രാത്രി പത്തുവരെ ഓടിയിരുന്ന ബസുകള്‍ വൈകിട്ട് ഏഴിനു തന്നെ സര്‍വീസ് അവസാനിപ്പിക്കുകയാണ്. ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നസ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വീടുകളിലെത്താന്‍ ഒട്ടോറിക്ഷകളോ മറ്റ് സ്വകാര്യ വാഹനങ്ങളെയൊ ആശ്രയിക്കേണ്ടി വരുന്നത് വന്‍ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നതായി പരാതിയുയരുന്നു. വയലാര്‍, കളവംകോടം, തിരുമലഭാഗം, ചാവടി, പള്ളിത്തോട്, അഴീക്കല്‍, പറയകാട്, എഴുപുന്ന, കടക്കരപ്പള്ളി, വെട്ടയ്ക്കല്‍, തങ്കി ആറാട്ടുവഴി, തൈക്കല്‍, ഒറ്റമശേരി, തവണക്കടവ് പൂച്ചാക്കല്‍ അരൂക്കുറ്റി തുടങ്ങിയ റൂട്ടുകളിലാണ് പതിവായി ട്രിപ്പ് മുടക്കുന്നത്. ട്രിപ്പ് മുടക്കുകയും പാതി വഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യുന്ന ബസുകള്‍ക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.