ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പരാതി പരിഹരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ സംവിധാനം ഒരുക്കി. ഫോണുകള്‍, കോള്‍ സെന്ററുകള്‍, ഓണ്‍ലൈന്‍, ഫാക്സ്, തപാല്‍, കടലാസ് എന്നിവ വഴിയും വ്യക്തികള്‍ നേരിട്ടും നല്കുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുക, പരാതിയില്‍ എന്തു നടപടി എടുത്തുവെന്ന് അറിയിക്കുക, അവ പരിഹരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
കേരളത്തില്‍ ഇ പരിഹാരം എന്നാണ് സംവിധാനം അറിയപ്പെടുക. ഓണ്‍ലൈനില്‍ പരാതി നല്‍കും. ഇതിന് അക്ഷയാ സെന്റുകളെ സമീപിക്കാം. എസ്എംഎസ് ആയി പരാതി അറിയിക്കാം. പരാതിയുമായി ബന്ധപ്പെട്ട ഫോട്ടോ വീഡിയോ എന്നിവയും അപ്ലോഡ് ചെയ്യാം.
വെബ് സൈറ്റ് http://e-pariharam.kerala.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: