കൊച്ചി: വാഷിങ്ടണ്‍ ആപ്പിള്‍ കമ്മീഷന് സംഘടിപ്പിക്കുന്ന റോഡ് ഷോ, ആപ്പിള്‍ വാഗണ്‍ ടൂര്‍ രണ്ടിന് കൊച്ചിയിലെത്തും. കടുത്ത ചൂടിനെ അതിജീവിക്കാനും ആരോഗ്യകരമായ ജീവിതത്തിനും ആപ്പിളിന്റെ ഔഷധഗുണങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ഉദ്ദേശ്യം.
വാഷിങ്ടണ്‍ സംസ്ഥാനത്തെ ആപ്പിള്‍ തോട്ടങ്ങളില്‍ നിന്നുള്ള വിവിധയിനം ആപ്പിളുകള്‍ ടൂറില്‍ ശേഖരിച്ചിട്ടുണ്ട്. ഭാരതത്തിലെ 70 നഗരങ്ങളില്‍ രണ്ടുമാസം വാഗണ്‍ ടൂര്‍ പര്യടനം നടത്തും. ഒരു ആപ്പിള്‍ ഒരു ദിവസം, ഡോക്ടറെ അകറ്റൂ എന്നതാണ് മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: