തേക്കടി പുഷ്പമേള നാളെ തുടങ്ങും

Thursday 31 March 2016 9:43 pm IST

കുമളി: തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും മണ്ണാറത്തറ ഗാര്‍ഡന്‍സും കുമളി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്താമത് തേക്കടി പുഷ്പമേള നാളെ മുതല്‍ പതിനേഴ് വരെ കുമളി കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ നടക്കും. പതിനാറ് ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍   വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ മേള നഗരിയില്‍ അരങ്ങേറും. 2016 അന്താരാഷ്ട്ര പയര്‍ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പയര്‍ വര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവും നടത്തും .വത്യസ്ത വിഷയങ്ങളിലെ സെമിനാറുക.ള്‍ പുഷ്പമേളയുടെ പ്രതേകയായി സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. പുഷ്പാലങ്കാര മത്സരം, പാചക മത്സരം, ഭക്ഷ്യമേള കൂടാതെ അമ്യൂസ്‌മെന്റ് പാര്‍ക്കും ഉണ്ടായിരിക്കും. മേളയില്‍ ദിവസവും നൃത്തനൃത്ത്യങ്ങള്‍, നാടന്‍കലാപരിപാടികള്‍, ഗാനമേള, കഥകളി, ഓട്ടംതുള്ളല്‍ ,കളരിപ്പയറ്റ്,മിമിക്‌സ് പരേഡ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.