വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയ്ക്കെതിരെ നഗരത്തില്‍ വ്യാപക പോസ്റ്റര്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസിന് ഇടംപിടിച്ച പി.പ്രദീപിനെയും കെ.അജിത്തിനെയും ഒഴിവാക്കി ജനങ്ങളറിയാത്ത ആളെ സ്ഥാനാര്ത്ഥിയാക്കിയെന്നാരോപിച്ചാണ് പോസ്റ്റര്‍. സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയാണ് പോസ്റ്റര്‍. വലിയ കവലയിലും പടിഞ്ഞാറേ നടയിലുമടക്കം വിവിധ ഭാഗങ്ങളിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
എഐവൈഎഫ് ജില്ലാ സെക്രട്ടറി പി.പ്രദീപിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പോസ്റ്ററില്‍ കെ.അജിത്ത് എംഎല്‍എയെ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനമുണ്ട്. പി.പ്രദീപിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ യുവജനങ്ങളുടെ അമര്‍ഷമാണ് പോസ്റ്ററിന് പിന്നിലെന്ന് പറയുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിഭാഗീയത സിപിഐയില്‍ രൂക്ഷമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: