പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Thursday 31 March 2016 10:09 pm IST

പാലാ: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ദ്ധിപ്പിച്ച ഐആര്‍ഡിഎയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിഎംഎസ് പാലാ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. അശാസ്ത്രീയ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി വി. കുട്ടികൃഷ്ണന്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ ആന്റ് എന്‍ജിനിയറിംഗ് മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ മേഖല ഭാരവാഹികളായ ഹരികൃഷ്ണന്‍ മേവട, രഘുപതി, മായമോഹനന്‍, ശശികുമാര്‍, സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.