അനധികൃത കക്കൂസ് നിര്‍മ്മാണം; പഞ്ചായത്ത് നോട്ടീസ് നല്‍കി

Thursday 31 March 2016 10:10 pm IST

എരുമേലി: ജലസ്രോതസായ തോടിനു സമീപം അനധികൃതമായി കക്കൂസ് ടാങ്ക് നിര്‍മ്മിക്കാനുള്ള സ്വകാര്യ ലോഡ്ജ് ഉടമയുടെ നീക്കത്തിനെതിരെ പഞ്ചായത്തത്ത് നോട്ടീസ് നല്‍കി. വലിയ അമ്പലത്തിനു മുന്‍വശത്തുകൂടി ഒഴുകുന്ന വലിയതോടരികില്‍ അനധികൃതമായി കക്കൂസ് ടാങ്ക് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും തുടര്‍ന്ന് പഞ്ചായത്തില്‍ പരാതിയും നല്‍കിയിരുന്നു. പരാതിയെതുടര്‍ന്ന് സ്ഥലത്തെത്തിയ സെക്രട്ടറി നിര്‍മ്മാണത്തിനെതിരെ നോട്ടീസ് നല്‍കുകയായിരുന്നു. കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി കെട്ടാനുള്ള അപേക്ഷ നല്‍കിയിരുന്നതിന്റെ മറവില്‍ അനധികൃത കക്കൂസ് ടാങ്ക് കോണ്‍ക്രീറ്റു ചെയ്യുകയായിരുന്നുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുകയും, ജനങ്ങളുടെ കുടിവെള്ള ജലസ്രോതസായി സംരക്ഷിക്കപ്പെടുന്ന വലിയ തോടാണ് അനധികൃതമായി കക്കൂസ് ടാങ്ക് കെട്ടി മലിനമാക്കാന്‍ ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.