കൊച്ചി: മത്സ്യസംസ്കരണ രംഗത്ത് ഗവേഷണ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്കി കുഫോസ് ബജറ്റ്. 96.90 കോടി രൂപ മൊത്തം വാര്‍ഷിക അടങ്കലുള്ള ബജറ്റ് വൈസ ്ചാന്സലറുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ ഗവേണിങ് കൗണ്‍സിലില്‍ അവതരിപ്പിച്ചത്. കൂടുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തിറക്കുന്നതിന് അധ്യാപകര്‍ക്ക് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തും. ഇതിനു പുറമെ, നിലവിലുള്ള ഗവേഷണ പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഫിഷറീസ് സമുദ്ര പഠനം, അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം ജനകീയമാക്കുന്നതിന് കുഫോസ് ആരംഭിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ഗവേഷണ സഹകരണം, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പരസ്പര കൈമാറ്റം എന്നിവ ലക്ഷ്യം വെച്ച് യുകെ, സ്പെയിന്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര പ്രശാസ്തമായ സര്‍വകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും കുഫോസ് ധാരണാപത്രം ഒപ്പുവെക്കും. സര്‍വകാലശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാമുഖ്യം നല്കുന്ന അക്കാദമിക പദ്ധതികള്‍ക്ക് കുഫോസ് ഊന്നല്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: