എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം അമിത്ഷാ ഉദ്ഘാടനം ചെയ്യും

Thursday 31 March 2016 10:28 pm IST

തിരുവനന്തപുരം: എന്‍ഡിഎ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 9ന് വൈകീട്ട് 4ന് പത്തനംതിട്ടജില്ലയിലാണ് സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. അന്ന് രാവിലെ 10ന് തലശ്ശേരിയില്‍ നടക്കുന്ന പ്രവര്‍ത്തകരുടെ യോഗത്തിലും അമിത്ഷാ പങ്കെടുക്കും. സിപിഎം കേരളത്തില്‍ നടത്തുന്ന അക്രമരാഷ്ട്രീയം ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേദികളില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ അസഹിഷ്ണുത ചര്‍ച്ചയാക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെ.ആര്‍. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 2 മുതല്‍ 8 വരെ എല്ലാ മണ്ഡലങ്ങളിലും നേതൃത്വ കണ്‍വെന്‍ഷനുകള്‍ നടത്തും. കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡിയും ജെ.പി. നദ്ദയും കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. ഗോവ ഡെപ്യൂട്ടി മുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയും ഏഴ് എംഎല്‍എമാരും ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.